വിഡിയോയിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ യുവതി അപ്രത്യക്ഷയായി; സംഭവിച്ചത്..?

woman-missed
SHARE

ഒരു വീട്ടിൽ നടക്കുന്ന പാർട്ടിയിൽ നിന്ന് പെട്ടെന്ന് ഒരാൾ അപ്രത്യക്ഷമാകുന്നു. കൊളംബിയയിലെ ബാരൻക്വില്ല എന്ന സ്ഥലത്ത് നടന്ന സംഭവമാണ് ഇത്. വീട്ടിൽ നടക്കുന്ന പാർട്ടിയിൽ ഒരുകൂട്ടംപേർ പങ്കെടുക്കുകയായിരുന്നു. കൂട്ടത്തിൽ ഒരാൾ പാട്ട് പാടാനും തീരുമാനിച്ചു. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് എൻജെൽ മെലഡി എന്നയാൾ വിഡിയോ പകർത്തി. എന്നാൽ പെട്ടെന്നാണ് കൂട്ടത്തിലുണ്ടായിരുന്ന ഗ്രേസി ഗാർസിയ എന്ന യുവതി അപ്രത്യക്ഷയാകുന്നത്. 

ഇതെന്ത് മാജിക്ക് എന്ന് കരുതി എൻജെൽ തിരിഞ്ഞു നോക്കി. എന്നാൽ മാജിക്ക് അല്ല വലിയ അപകടമാണ് സംഭവിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. തുറന്നുകിടന്ന ജനാലയിലൂടെ ഗ്രേസി താഴേക്ക് വീഴുകയായിരുന്നു. വീടിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ഗ്രേസി താഴേക്ക് വീണത്.എൽജെലും സുഹൃത്തുക്കളും ഉടൻ തന്നെ ഓടി താഴെയെത്തി.  

20 അടി മുകളിൽ നിന്നാണ് ഗ്രേസി താഴേക്ക് വീണത്. ഗ്രേസി ബോധമില്ലാതെ കിടക്കുന്ന കാഴ്ചയാണ് ഇവർ കണ്ടത്. ഉടൻ തന്നെ ഗ്രേസിയെ ആശുപത്രിയിലേക്ക് എത്തിച്ചു. വലിയ അപകടത്തിൽ നിന്ന് ഗ്രേസി അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

MORE IN WORLD
SHOW MORE
Loading...
Loading...