ബഹിരാകാശത്തേക്ക് മൂന്ന് 'സാധാരണക്കാർ'; ചരിത്രം കുറിച്ച് ചൈന

chinaastronuts-19
SHARE

ടിയാങ്ഗോങിലേക്ക് മൂന്ന് ബഹിരാകാശ യാത്രികര്‍ വിജയകരമായി എത്തിയതോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈന. ദശാബ്ദങ്ങളുടെ സ്വപ്നമാണ് പൂവണിഞ്ഞതെന്ന് സന്തോഷത്തോടെ ചൈന പറയുന്നു. ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യത്തെ മനുഷ്യ ദൗത്യമാണിത്. ടാങ് ഹോങ്ബോ, നീയ് ഹെയ്‌ഷെങ്, ലിയു ബോമിങ് എന്നിവരാണ് ആ ദൗത്യം ഏറ്റെടുത്തത്. മൂന്ന് മാസത്തോളം സംഘം ബഹിരാകാശത്ത് തുടരും.

56കാരനായ നീയ് ഹെയ്ഷെയാണ് ദൗത്യത്തിന്റെ കമാൻഡർ. ചൈനയുടെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോഡും ഈയൊരു യാത്രയിലൂടെ അദ്ദേഹം സ്വന്തമാക്കികഴിഞ്ഞു. ഇത് മൂന്നാം തവണയാണ് ഹെയ്ഷെ ബഹിരാകാശത്ത് എത്തുന്നത്.

മൂന്ന് പേരെയും വിജയകരമായി ബഹിരാകാശത്ത് എത്തിച്ചതോടെ അമേരിക്കയ്ക്ക് മുന്നിൽ തെളി‍‌ഞ്ഞ് ചിരിക്കുകയാണ് ചൈന. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചൈനയെ സഹകരിപ്പിക്കുന്നതിൽ യുഎസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അന്നത്തെ അവഗണനയാണ് നേട്ടങ്ങൾക്ക് പ്രചോദനമായതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.

ഗോപി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട് ഏഴുമണിക്കൂർ പിന്നിട്ടപ്പോഴാണ് ലോങ്മാർച്ച് 2 എഫ് റോക്കറ്റിലേറി മൂവരും ബഹിരാകാശനിലയത്തിൽ എത്തിയത്.

MORE IN WORLD
SHOW MORE
Loading...
Loading...