ഏഴടി നീളമുള്ള ചീങ്കണ്ണി പോസ്റ്റ് ഓഫീസില്‍; കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

allegator
SHARE

ഫ്ളോറിഡയിലെ സ്പ്രിങ്ങ് ഹില്ലിലുള്ള പോസ്റ്റ് ഓഫീസ് ജീവനക്കാരെ കഴിഞ്ഞ ദിവസം കാത്തിരുന്നത് ഒരു അപ്രതീക്ഷിത അതിഥിയാണ്. രാവിലെ തന്നെ അയാളിങ്ങെത്തി. ഏഴടി നീളമുള്ള ഒരു ചീങ്കണ്ണി. 

ആദ്യമെത്തിയ ജീവനക്കാരൻ കണ്ടത് നീണ്ടുനിവർന്ന് ലോബിയിൽ കിടക്കുന്ന ചീങ്കണ്ണി ആണ്. ഓട്ടോമാറ്റിക് ഡബിൾ ഡോര്‍ സിസ്റ്റമാണ് പോസ്റ്റ് ഓഫീസിലെ എൻട്രൻസിൽ ഉള്ളത്. 

പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ചീങ്കണ്ണിയുടെ ചിത്രം സഹിതം സംഭവം പങ്കുവെച്ചത്. ചീങ്കണ്ണി പോസ്റ്റ് മാസ്റ്ററെ കാണാൻ‌‍ വന്നതാണോ, എന്തെങ്കിലും പരാതി നൽകാൻ വന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് ആളുകൾ കമന്റ് ബോക്സില്‍ ചോദിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...