‘അന്നേ ഫെയ്സ്ബുക്ക് പൂട്ടിച്ചേനേ; പക്ഷേ സക്കർബർഗിന്റെ വാക്കിൽ വീണുപോയി’; ട്രംപ്

trump-fb-twitter
SHARE

തന്റെ ഭരണകാലത്ത് തന്നെ ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളെ നിരോധിക്കേണ്ടതായിരുന്നു എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ട്വിറ്റര്‍ നിരോധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുകഴ്ത്തിലില്‍ വീണുപോയതുകൊണ്ടാണ് അതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സക്കര്‍ബര്‍ഗ് തന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. വൈറ്റ്ഹൗസില്‍ ഡിന്നറിനെത്തിയപ്പോള്‍ താന്‍ എന്തൊരു മഹാനായ പ്രസിഡന്റാണ് എന്നുവരെ സക്കര്‍ബര്‍ഗ് തട്ടിവിട്ടിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, 2024ല്‍ ഒത്താല്‍ കാണാമെന്ന മുന്നറയിപ്പും ട്രംപ് നല്‍കുന്നുണ്ട്. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് നടക്കാനിരിക്കുന്നത് 2024ലാണ്. അപ്പോള്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മത്സരിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

അതേസമയം, 2023 വരെ ഫെയ്‌സ്ബുക് ട്രംപിന്റെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം നേരത്തെ അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്കിനെപ്പോലെ ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച ട്വിറ്റര്‍ പറഞ്ഞത് 2024ല്‍ ട്രംപ് മത്സക്കാന്‍ തീരുമാനിച്ചാലും അക്കൗണ്ട് തുറന്നു കൊടുക്കില്ല എന്നാണ്. എന്നാൽ, ട്രംപിന്റെ ഫെയസ്ബുക് അക്കൗണ്ട് തുറന്നു കിട്ടുക എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് അനിവാര്യമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...