'വിശപ്പ് പോയി'; ഒരു പാക്കറ്റ് മുന്തിരിങ്ങ വാങ്ങി; ഉള്ളിലെ കാഴ്ച കണ്ട് ഞെട്ടി യുവതി

grapes-rat
SHARE

ഓസ്ട്രേലിയൻ സ്വദേശിനിയായ എമ്മ ഒരു ബാഗ് നിറയെ മുന്തിരിങ്ങ് വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മുന്തിരിങ്ങ വാങ്ങിയ കവർ പൊട്ടിച്ചതോടെ എമ്മയുടെ വിശപ്പും പോയി. മുന്തിരിങ്ങകൾക്കിടയിൽ ജീവനില്ലാത്ത ഭ്രൂണാവസ്ഥയിലുള്ള എലിക്കുഞ്ഞിനെയാണ് എമ്മ കണ്ടത്. 

താൻ കുരുവില്ലാത്ത മുന്തിരിങ്ങയാണ് വാങ്ങിയത്. ണവയെല്ലാംകൂടി ഒരു ബൗളിലേക്ക് മാറ്റുമ്പോഴാണ് ആ കാഴ്ച കണ്ടത്. ജീവനില്ലാത്ത എലിക്കുഞ്ഞോ എലിയുടെ ഭ്രൂണമോ അതിനിടയിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നു. കൂടുതൽ വാക്കുകൾ ആവശ്യമില്ലല്ലോ. എമ്മ ചിത്രമടക്കം പങ്കുവെച്ച് ഫെയ്സ്ബുക്കിൽ‌ കുറിച്ചു.

വൂൾവർത്ത് സ്റ്റോറിൽ നിന്നാണ് എമ്മ പഴങ്ങൾ വാങ്ങിയത്. എമ്മയോട് വാങ്ങിയ മുന്ത്രിരിങ്ങ പാക്കറ്റോടെ തിരികെ ഏൽപ്പിക്കാൻ വൂൾവർത്ത് അധികൃതർ പറഞ്ഞു. സംഭവിച്ചതിന് ക്ഷമ ചോദിക്കുകയും പണം തിരികെ നൽകുകയോ പകരം മറ്റൊരു പാക്കറ്റ് മുന്തിരിങ്ങ നൽകുകയോ ചെയ്യാമെന്നും അവർ ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...