കാത്തിരിപ്പിനൊടുവിൽ കുഞ്ഞു'ഡയാന' പിറന്നു; ഹാരിക്കും മേഗനും സന്തോഷകാലം

harrymeghan-07
SHARE

ഹാരി രാജകുമാരനും മേഗനും പെൺകുഞ്ഞ് പിറന്നു. എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും പേര് ചേർത്ത് ലിലിബെറ്റ് ലിലി ഡയാന മൗണ്ട്ബാറ്റൺ വിൻസർ എന്നാണ് മകൾക്ക് ഇരുവരും പേരിട്ടത്. 

രാജകീയ പദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയ ശേഷമുള്ള സംഭവബഹുലമായ വർഷത്തിനൊടുവിലാണ് ഇരുവർക്കും രണ്ടാമത്തെ കുട്ടി ജനിച്ചത്. ജൂൺ നാലിന് ലിലി പിറന്നുവെന്നും സുഖമായിരിക്കുന്നുവെന്നും  എല്ലാവരുടെയും സ്നേഹത്തിനും പ്രാ‍ർഥനയ്ക്കും നന്ദിയെന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു. 

എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്നു ലിലിബെറ്റ് എന്നത്. ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ ദുഃഖിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കും കുഞ്ഞ് ഡയാനയുടെ വരവ് സന്തോഷമായെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് മാസം ഓപ്ര വിൻഫ്രയുമായുള്ള അഭിമുഖത്തിനിടയിലാണ് 39കാരിയായ മേഗൻ താൻ വീണ്ടും അമ്മയാകാൻ പോകുന്നതായി വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ കൊട്ടാരത്തിൽ നിന്ന് വംശീയമായി പീഡനവും വേർതിരിവും നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചെന്നും മേഗൻ തുറന്ന് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. 2019 ലാണ് ഇരുവർക്കും ആർച്ചി ജനിച്ചത്. 

MORE IN WORLD
SHOW MORE
Loading...
Loading...