മുഫാസ മരിക്കുന്ന രംഗം കേക്കിൽ വേണം; മൂന്നുവയസുകാരിയുടെ വിചിത്ര ആവശ്യം; പിന്നിൽ

cake
SHARE

പിറന്നാൾ ആഘോഷം വ്യത്യസ്തമാക്കി ആഘോഷമാക്കുന്നത് ട്രൻഡായി കഴിഞ്ഞു. സ്വന്തം ബർത്ത് ഡേയ്ക്ക് എന്ത് ഉടുപ്പ് ഇടണമെന്നും എങ്ങനെ ഒരുങ്ങണമെന്നുമൊക്കെ മാതാപിതാക്കളേക്കാൾ ധാരണയുള്ള കുട്ടികളാണിപ്പോൾ. അത്തരത്തിൽ ഒരു െകാച്ചുമിടുക്കിയുടെ ബർത്ത് ഡേ പ്ലാനാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചിരിപടർത്തുന്നത്.

മൂന്നു വയസ്സുകാരി ലിയോണയുടെ ആഗ്രഹമാണ് ഇതിനോടകം ട്രൻഡായത്. തന്റെ ബർത്ത് ഡേ കേക്കിന്റെ തീമിലായിരുന്നു അവളുടെ ശ്രദ്ധ. ലയൺ കിങ്ങ് സിനിമയിലെ ഒരു പ്രത്യേക രംഗം ഉൾപ്പെടുത്തിയ കേക്ക് വാങ്ങണമെന്നാണ് അവൾ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

ലയൺ കിംഗ് സിനിമയിൽ രാജാവായ മുഫാസ മരിക്കുന്ന രംഗം തന്റെ കേക്കിൽ വേണം എന്നായിരുന്നു അത്. വിചിത്രമായ ആവശ്യം കേട്ടതോടെ വീട്ടുകാരും ആശ്ചര്യത്തിലായി. അപ്പോഴാണ് തന്റെ പ്ലാൻ ഈ മിടുക്കി വ്യക്തമാക്കിയത്. സാധാരണ ബർത്ത്ഡേ പാർട്ടിയിൽ  ഒരുപാട് ആളുകൾ എത്തുന്നതുകൊണ്ട് കേക്കിന്റെ ഒരു പീസ് മാത്രമേ കിട്ടു. മുഫാസ മരിച്ചുകിടക്കുന്ന രംഗം കേക്കിൽ ഉണ്ടെങ്കിൽ പാർട്ടിക്ക് വരുന്നവർ സങ്കടംകൊണ്ട് കേക്ക് കഴിക്കാൻ മടിക്കും. അപ്പോൾ മുഴുവൻ കേക്കും തനിക്ക് മാത്രമായി കിട്ടുമല്ലോ എന്നതാണ് ലിയോണയുടെ ചിന്ത.

എന്തായാലും ലയൺ കിംഗ് തീമിലുള്ള കേക്ക് തന്നെയാണ് മകൾക്ക്  അച്ഛനമ്മമാർ വാങ്ങി നൽകിയത്. ബർത്ത്ഡേ കേക്കിന്റെ  ചിത്രവും  ലിയോണയുടെ വിചിത്രമായ ആവശ്യത്തെക്കുറിച്ചും ബന്ധുക്കളിൽ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏറെ രസകരമായ ഈ പോസ്റ്റ് സൈബർലോകത്ത് ചിരി പരത്തുകയാണ്. 70 ലക്ഷത്തിൽപരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...