കളിപ്പാട്ടങ്ങൾക്കിടയിൽ വിഷപ്പാമ്പ്; ഒഴിവായത് വൻ അപകടം

queensland-mum-finds-venomous-snake-in-sons-bedroom.jpg.image.845.440
SHARE

ഏഴുവയസ്സുകാരനായ മകന്റെ മുറിയിൽ വിഷപ്പാമ്പിനെ കണ്ടെത്തി അമ്മ. ക്വീൻസ്‍ലാൻ‍‍ഡിലാണ് സംഭവം. ചേയ്സിന്റെ കളിപ്പാട്ടത്തിൽ മറഞ്ഞിരുന്ന വിഷപ്പാമ്പിന്റെ ചിത്രങ്ങൾ അമ്മയായ എമ്മ ചോങ്ങാണ് പങ്കുവച്ചിരിക്കുന്നത്. മുറിയുടെ മൂലയിൽ വച്ചിരുന്ന കിച്ചൻ സെറ്റിലാണ് വിഷപ്പാമ്പ് കയറിക്കൂടിയത്.

കിച്ചൻ സെറ്റിന് അരികിലേക്ക് കളിക്കാൻ എത്തിയ ചേയ്സ് അതിനടിയിൽ നിന്നു പാമ്പിന്റെ വാല് പുറത്തേക്കു നീണ്ടു കിടക്കുന്നത് കണ്ടു.  ഉടൻതന്നെ അമ്മയെ വിളിച്ചു. വിപ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് കളിപ്പാട്ടത്തിനിടയിൽ പതുങ്ങിയിരുന്നത്. കളിക്കുന്നതിന് മുൻപുതന്നെ പാമ്പിനെ കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എമ്മ. അവർ തന്നെയാണ് പാമ്പിനെ പിടികൂടി പുറത്തേക്ക് വിട്ടത്. 

കാഴ്ചയ്ക്ക് ഉഗ്രവിഷമുള്ള ബ്രൗൺ സ്നേക്കുകളുമായി സാദൃശ്യമുണ്ടെങ്കിലും വിപ്പ് സ്നേക്കുകൾ അത്രത്തോളം അപകടകാരികളായ വിഷപ്പാമ്പുകളല്ല. നേരിയ വിഷമുള്ള ഇവ കടിച്ച ഭാഗത്ത് കടുത്ത വേദനയും നീരും ഉണ്ടാവും. ക്വീൻസ്‌ലൻഡിൽ ചൂടുള്ള കാലാവസ്ഥ ഇപ്പോഴും തുടരുന്നതിനാൽ പാമ്പുകൾ പുറത്തിറങ്ങാനുള്ള സാധ്യത ഏറെയാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...