ലൈവിനിടെയും മിസൈൽ ആക്രമണം; ഇസ്രയേലിൽ നിന്ന് നടുക്കത്തോടെ മലയാളി; വിഡിയോ

fb-live-malayali
SHARE

മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്ക ലോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് സനോജ് വ്ലോഗ് എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ മലയാളികളുള്ള സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. കെട്ടിടങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. അഷ്ക ലോണിൽ അവസ്ഥ ഭീകരമാണെന്നും നടുക്കുന്ന വാക്കുകളും ദൃശ്യങ്ങളുമായി ഇദ്ദേഹം വ്യക്തമാക്കുന്നു. ലൈവ് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ തന്നെ മിസൈൽ വരുന്നതായും ഇയാൾ പറയുന്നു.

അതേസമയം ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു.

MORE IN WORLD
SHOW MORE
Loading...
Loading...