ഇന്ത്യയിലുള്ളവർ തിരിച്ച് വരേണ്ട; വിലക്കി ഓസ്ട്രേലിയ; ലംഘിച്ചാൽ പിഴയും ജയിലും

auz-01
ചിത്രം കടപ്പാട്; റോയിട്ടേഴ്സ്
SHARE

ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന പൗരൻമാർക്ക് വിലക്കുമായി ഓസ്ട്രേലിയ. 14 ദിവസമെങ്കിലും ഇന്ത്യയിൽ ചിലവഴിച്ചവർ തൽക്കാലം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66000ഡോളർ പിഴയോ ശിക്ഷയായി ലഭിക്കും. 

കോവിഡ് രണ്ടാംതരംഗം ഇന്ത്യൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം. പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു.  9000 ത്തോളം ഓസ്ട്രേലിയൻ പൗരൻമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 600 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങൾ രാജ്യത്തുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...