'ഈ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം'; അതിവേഗത്തിൽ കോവിഡ് സഹായമെത്തിച്ച് അമേരിക്ക

usaid-30
SHARE

കോവിഡ് രണ്ടാം തരംഗത്തിൽ ഉലഞ്ഞിരിക്കുന്ന ഇന്ത്യയ്ക്ക് യുഎസിൽ നിന്നുള്ള ആദ്യഘട്ട സഹായം എത്തി. അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളുമായുള്ള സൈനിക വിമാനം പുലർച്ചെയോടെയാണ് ഡൽഹിയിൽ എത്തിച്ചേർന്നത്. 70 വര്‍ഷത്തെ സുദീർഘമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ യുഎസ് ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നുവെന്നും മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നുവെന്നും യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.

നാന്നൂറിലേറെ ഓക്സിജൻ സിലിണ്ടർ, പത്ത് ലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റ് കിറ്റുകൾ, മരുന്നുകൾ മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇന്ത്യയ്ക്കൊപ്പം നല്ല സുഹൃത്തായി യുഎസ് നിലകൊള്ളുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഹായം ഇന്ത്യയിൽ എത്തിയത്. റഷ്യയും ഇന്ത്യയ്ക്കുള്ള സഹായം നേരത്തെ എത്തിച്ചിരുന്നു. യുകെയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...