പുടിൻ 'നഗ്നനായ കൊള്ളക്കാരൻ ചക്രവർത്തി'; രോഷാകുലനായി നവൽനി

navalny-30
SHARE

കടുത്ത പീഡനങ്ങൾക്കിടയിലും പുടിനോടുള്ള വിമർശനം തുടർന്ന് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി. അസുഖങ്ങളും ഒപ്പം നിരാഹാരവും കൂടി ആയതോടെ നവൽനിയുടെ ശാരീരികാവസ്ഥ മോശമാണ്. മെലിഞ്ഞ് അസ്ഥികൂടമായ നിലയിലാണ് ജയിലിൽ നിന്നുള്ള ദൃശ്യങ്ങളിൽ നവൽനിയെ കാണാനാവുക.

പുടിനെ നഗ്നായ കൊള്ളക്കാരൻ ചക്രവർത്തിയെന്നാണ് നവൽനി വിശേഷിപ്പിച്ചത്. ഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴിയാണു നവൽനി ഹാജരായത്. 

രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിന് ഇരയായി ജർമനിയിൽ ചികിത്സയ്ക്കു പോയ സമയം പഴയ കേസിലെ പരോൾ ലംഘിച്ചെന്ന കുറ്റത്തിന് ഫെബ്രുവരി മുതൽ അനുഭവിക്കുന്ന തടവുശിക്ഷ ശരിവച്ച കോടതി പുതിയ കുറ്റങ്ങളും ചുമത്തി. കേസ് പരിഗണിച്ച് വിധി പറഞ്ഞ ജഡ്ജി രാജ്യദ്രോഹിയാണെന്നും നവൽനി വിമർശിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...