സത്കാരത്തിനുള്ള പാനീയം ഉണ്ടാക്കുന്നത് ക്ലോസറ്റിൽ നിന്ന്; വിമര്‍ശനം; വിഡിയോ

closet-water
SHARE

ദിനംപ്രതി നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ കഴിഞ്ഞ ദിവസം എത്തിയ ഒരു വ്യത്യസ്ത വിഡിയോക്ക് പിന്നാലെയാണ് സോഷ്യൽമീഡിയ. അതിഥികൾക്ക് പാർട്ടിയിൽ വിതരണം ചെയ്യാനുള്ള പാനീയം ക്ലോസറ്റിലിട്ട് ഉണ്ടാക്കുന്നതാണ് യുവതിയുടെ വിഡിയോ. ട്വിറ്ററിൽ വൈറലായ വിഡിയോ ഇതിനോടകം 6.6 മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. മാരകം, അവിശ്വസനീയം എന്നിങ്ങനെയാണ് പലരും വിഡിയോക്ക് കമന്റ് ചെയ്തത്. 

ഐസ്ക്രീം, ഐസ് പാനീയം നിർമിക്കുന്നതിനുള്ള മറ്റുസാധനങ്ങൾ എന്നിവ ക്ലോസറ്റിലും ഫാന്റ സ്പ്രൈറ്റ് എന്നിവ ഫ്ലഷിലും യുവതി ഒഴിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് ഫ്ലഷ് ചെയ്യുന്നു. ഇതോടെ അതിഥി സത്കാരത്തിനുള്ള പാനീയം തയ്യാറായി. ശേഷം ക്ലോസറ്റിൽ നിന്ന് പാനീയം എടുത്ത് യുവതി ഗ്ലാസുകളിൽ ഒഴിക്കുന്നതും വിഡിയോയിൽ വ്യക്തം. 

ട്വിറ്ററിൽ നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്. വിഡിയോ കാണേണ്ടി വന്നതിലെ അതൃപ്തി പലരും രേഖപ്പെടുത്തി. വിഡിയോയുടെ ആധികാരികതയിൽ സംശയമുണ്ടെന്നും ചിലർ പറഞ്ഞു.  പലതരത്തിൽ ഈ വിഡിയോ പങ്കുവയ്ക്കപ്പെടുന്നു, അടിസ്ഥാനപരമായി ഇതൊരു മോശം പ്രവണതയാണ്. എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ. മാത്രമല്ല, ഭക്ഷണ സാധനങ്ങൾ വെറുതെ കളയുന്നതിനെതിരെയും പലരും വിമർശനവുമായി എത്തി. 

‘The Anna Show’ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. വിമർശനത്തെ തുടർന്ന് ഇത് എന്റർടെയ്ൻമെന്റ് ഉദ്ദേശത്തോടെ ചെയ്ത വിഡിയോയാണെന്ന് പേജിലൂടെ തന്നെ അധികൃതർ അറിയിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...