വരുന്നു മഹാമാരി; ചൂട് കുറയ്ക്കാൻ സൂര്യനെ ഭാഗികമായി മറയ്ക്കണം: ബിൽ ഗേറ്റ്സ്

billgates-sun
SHARE

വരാനിരിക്കുന്നത് മഹായുദ്ധമല്ല മഹാമാരിയാണെന്ന് ലോകത്തിന് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. 100 ശതമാനം കൃത്രിമമായി നിര്‍മിക്കുന്ന ബീഫ് കഴിക്കാന്‍ ലോകം തയാറാവണമെന്നും ബിറ്റ് കോയിന്‍ നല്ലതിനല്ലെന്ന മുന്നറിയിപ്പ് നല്‍കിയതും ബില്‍ ഗേറ്റ്‌സ് തന്നെ. 

ഇപ്പോഴിതാ ഭൂമിയേയും കാലാവസ്ഥാ ക്രമത്തേയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒരു ആശയവുമായി ബില്‍ഗേറ്റ്‌സ് എത്തിയിരിക്കുന്നു. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക.എന്നാൽ, ആശയം വെറുതേയങ്ങ് പറഞ്ഞു പോവുക മാത്രമല്ല ബിൽഗേറ്റ്സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എൻജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. എന്നാൽ, ഇതേക്കുറിച്ച് ആർക്കും വ്യക്തതയില്ലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...