ഉറക്കത്തിനിടയിൽ ശബ്ദം; മച്ചിനു മുകളിൽ കൂറ്റൻ പെരുമ്പാമ്പ്; വിഡിയോ

snake
SHARE

പാമ്പുകള്‍ പൊതുവെ ആളുകളിൽ ഭീതി ജനിപ്പിക്കാറുണ്ട്. അപ്രതീക്ഷിത സാഹചര്യത്തിൽ അതും സ്വന്തം വീടുനുള്ളിൽ പാമ്പുകളെ കണ്ടെത്തിയാൽ എന്താവും അവസ്ഥ?

തായ്‌ലൻഡിലെ ഫെച്ചാബുനിലാ വീടിന്റെ മച്ചിനു മുകളിലാണ് പതുങ്ങിയിരുന്നത് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഉറക്കത്തിനിടയിൽ ശബ്ദം കേട്ടുണർന്ന 73 കാരിയായ ലെക് യോഡ്കം ആണ് മച്ചിനു മുകളിൽ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്.

ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസും പാമ്പുപിടുത്ത വിദഗ്ധരും ചേർന്നാണ് പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തത്. ക്വാമെവുങ് ഹെന്റാമെഡി എന്ന പൊലീസുകാരനാണ് വിദഗ്ധരുടെ സഹായത്തോടെ പാമ്പിനെ കൈകൊണ്ട് പിടിച്ചുവലിച്ച് താഴേക്കെത്തിച്ചത്.പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു.

ഏറെ നേരത്തെ ശ്രമ ഫലമായാണ് പാമ്പിന് താഴെ എത്തിച്ചത്. മാത്രമല്ല ഇതിനായി ഉദ്യോഗസ്ഥർ കഷ്ടപ്പെടുകയും ചെയ്തു. സംഭവങ്ങളുടെ വിഡിയോ ഇതിനോടകം സോഷ്യൽ മിഡിയയിൽ വൈറലായിക്കഴിഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...