ഓറഞ്ച് നിറമായി ബെയ്ജിങ്ങ്; വിചിത്രപ്രതിഭാസം; ഭീതിയില്‍ ജനങ്ങൾ

beijing-turns-orange
SHARE

ഓറഞ്ച് നിറമായി ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങ്. കഴിഞ്ഞ ദിവസം ഉണ്ടായശക്തമായ പൊടിക്കാറ്റിനെ തുടർന്നാണ് നഗരം നിറം മാറിയത്. ഇന്നർ മംഗോളിയയിൽ നിന്നു വീശിയടിച്ച പൊടിക്കാറ്റാണ്  ബെയ്ജിങ്ങിനെ പൊടിപടലങ്ങളിൽ മുക്കിയത്. സ്ഥിതി വഷളായതിനെത്തുടർന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു. പൊടി പടലത്തിന്റെ കനത്ത പാളികൾക്കിടയിലുടെ നീങ്ങുന്ന യാത്രക്കാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മലിനീകരണം മൂലം മുൻപ് തന്നെ കുത്തനെ താഴ്ന്നിരുന്ന നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും ഏറ്റവും മോശമായ നിലയിലേക്ക് താണു. വായു ഗുണനിലവാര സൂചികയിൽ 999 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അപകടകരമായ നില എന്നാണ്  നിരീക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗോപി മരുഭൂമിയിൽ നിന്നു പൊടിക്കാറ്റ് ചൈനയിലേക്ക് വീശിയടിക്കാറുണ്ട്. വടക്കൻ ചൈനയിൽ വനനശീകരണം കൂടുതൽ വ്യാപകമായതും പൊടിക്കാറ്റിന് കാരണമാണ്.

MORE IN WORLD
SHOW MORE
Loading...
Loading...