ഇൻഹേലറിനുള്ളിൽ ചുരുണ്ടുകൂടി വിഷപ്പാമ്പ്; ഞെട്ടിവിറച്ച് പെൺകുട്ടി

snake-inheler
Image Credit: Facebook/Sunshine Coast Snake Catchers 24/7
SHARE

ഇഴജന്തുക്കൾ വീടിനുള്ളിൽ പലപ്പോഴും ഒളിച്ചിരിക്കാറുണ്ട്. അലമാരക്കുള്ളിലും കൂട്ടിയിട്ട തുണികൾക്കിടയിലും അടുക്കളയിലും മറ്റും ഇവയെ കാണാറുണ്ട്. ചിലപ്പോൾ വീട്ടുകാരെ കടിക്കാറുമുണ്ട്. ജനലുകളും വാതിലുകളും തുറന്നിടുന്നതാണ് പാമ്പുകൾ അകത്തെത്താൻ ഒരു കാരണം. 

ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടുക്കമുളവാക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ശ്വാസംമുട്ടലിനു ഉപയോഗിച്ച ഇൻഹേലറിനുള്ളിലാണ് വിഷപാമ്പ് ചുരുണ്ടു കൂടി കിടന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. കൗമാരക്കാരി ഇൻഹേലർ മുറിയിൽ വച്ചിരിക്കുകയായിരുന്നു. ഇതിനു സമീപം അലക്കിയ തുണികളും ഉണ്ടായിരുന്നു. അപ്പോഴാണ് കറുത്ത നിറത്തിലുള്ള വസ്തു തുണിക്കുള്ളിൽ നിന്ന് തലനീട്ടി പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.

ഉടൻതന്നെ പെൺകുട്ടി പാമ്പുപിടിത്ത വിദഗഗ്ധരായ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിനെ വിവരമറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് തുണിക്കിടയിൽ നിന്നും പുറത്തിറങ്ങിയ പാമ്പിനെ ഇൻഹേലറിനുളള്ളിൽ പതുങ്ങിയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. പാമ്പുപിടിത്ത വിദഗ്ധനായ ഹീതർ ആണ് റെഡ് ബെല്ലി ബ്ലാക്ക് വിഭാഗത്തിൽ പെട്ട പാമ്പിൻ കുഞ്ഞിനെ ഇൻഹേലറിനുള്ളിൽനിന്നും പുറത്തെടുത്തത്.

ഇൻഹേലറിൽ നിന്നും പുറത്തെടുത്ത പാമ്പിൻ കുഞ്ഞിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കി. ഇൻഹേലറും മറ്റും ഉപയോഗിക്കുമ്പോൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്ന നിർദേശം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.. 

MORE IN WORLD
SHOW MORE
Loading...
Loading...