'സംഭവിച്ചുപോയി'; ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി അമ്മ; മാപ്പില്ലെന്ന് മകൾ

mom-elope
SHARE

ഇതൊക്കെ സംഭവിക്കും. ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി പോയ അമ്മയുടെ വാക്കുകളാണിത്. ജോർജിയാന എന്ന 44–കാരിയാണ് മകൾ ജെസിന്റെ കാമുകനെ പ്രണയിച്ചത്. ജെസ് ഗർഭിണിയായപ്പോഴാണ് റയാൻ എന്ന കാമുകൻ ജോര്‍ജിയാനയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ഇവരുടെ ഭർത്താവും ഉണ്ട്. എന്നാൽ ജോർജിയായും റയാനും പ്രണയത്തിലാകുകയായിരുന്നു. ബ്രിട്ടണിലാണ് സംഭവം. 

തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ജെസ് വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ അമ്മയും റയാനും ഒളിച്ചോടിപ്പോയെന്ന വാർത്തയാണ് കേൾക്കുന്നത്. പിന്നീട് മകളെ വിളിച്ച് അമ്മ പറഞ്ഞത് അത്രമാത്രം പ്രണയബദ്ധരായിപ്പോയെന്നും മറ്റ് നിവൃത്തിയില്ലെന്നുമാണ്. താനും റയാനുമായുള്ള ്പരണയം എത്രമാത്രമാണെന്ന് കാണിക്കാനായി അവർ നിരവധി മെസേജുകളും മകൾക്ക് അയച്ചു. മൂന്ന് വർഷമായി മകളിൽ നിന്ന് ലഭിക്കാത്ത സ്നേഹം 6 മാസം കൊണ്ട് താൻ നൽകി എന്നാണ് ജോർജിയാന പറയുന്നത്. 

സംഭവിച്ചതൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ജെസിന്. അമ്മ ഇപ്പോഴും സംഭവിച്ചതിൽ മാപ്പ് പറഞ്ഞിട്ടില്ല. എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി അവർക്ക് എങ്ങനെ പോകാൻ കഴിഞ്ഞു. അങ്ങേയറ്റത്തെ നീതികേടാണ് എന്നാണ് ജെസ് പ്രതികരിച്ചതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. 

തനിക്ക് ഇവരുടെ കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെന്നും അമ്മയോട് ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ല എന്നാണ് പറഞ്ഞതെന്നും ജെസ് പറയുന്നു. എന്നാൽ സംഭവിച്ചുപോയി എന്നാണ് 6 കുട്ടികളുടെ അമ്മുമ്മയായ ജോർജിയാനയുടെ പ്രതികരണം. 

MORE IN WORLD
SHOW MORE
Loading...
Loading...