ചിറകുകൾ പോലെ രണ്ടെണ്ണം; കാളക്കുട്ടി ജനിച്ചത് 6 കാലുകളുമായി; അത്ഭുതം; അതിജീവനം

calf-legs
SHARE

6 കാലുകളുമായി ജനിച്ച കാളക്കുഞ്ഞിന് അതിജീവനം. ചിറകുകൾ തൂങ്ങിക്കിടക്കുന്നതു പോലെ തോളിൽ നിന്നുമാണഅ കാള്കുഞ്ഞിന് രണ്ട് കാലുകൾ ഉണ്ടായിരുന്നത്.അയർലാന്റിലാണ് അത്ഭുത കാളക്കുട്ടി ജനിച്ചത്. ഇപ്പോൾ കാളക്കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കാളക്കുഞ്ഞിന്റെ ഉടമ ഒരു കർഷകനാണ്. 6 കാലുകളോടെ കാളക്കുഞ്ഞ് പിറന്നതോടെ എന്ത് ചെയ്യണമെന്ന് ഇദ്ദേഹത്തിന് ഒരുപിടിയും കിട്ടിയില്ല. തുടർന്ന് റെസ്ക്യൂ ഹോമിനെ അറിയിച്ചു. അവരെത്തി കാളക്കുട്ടിയെ ഏറ്റെടുത്തു. 

കഴിഞ്ഞ വർഷമാണ് ആ കാളക്കുട്ടി ജനിച്ചത്. ശസ്ത്രക്രിയയിലൂടെ രണ്ട് കാലുകൾ നീക്കം ചെയ്യാമെന്നാണ് വിദഗ്ധനായ മൃഗ ഡോക്ടർ പറയുന്നത്. പക്ഷേ ഒരു കാൽ നട്ടെല്ലിനോട് കൂടിച്ചേർന്നാണ് വളർന്നിരിക്കുന്നത്. അത് മാറ്റുന്നത് കുറച്ച് സങ്കീർണമായിരിക്കുമെന്നും ഡോക്ടർ പറയുന്നു. ഷെൽറ്റർ ഹോമിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കാളക്കുട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...