ചെവിവേദന രൂക്ഷം; 3 വയസ്സുകാരന്‍റെ ചെവിക്കുള്ളിൽ കണ്ടത്..?; വിചിത്രം

ear-tooth
SHARE

കടുത്ത ചെവി വേദനയുമായി എത്തിയ മൂന്നുവയസുകാരന്‍റെ ചെവിയില്‍ നിന്ന് നീക്കം ചെയ്തത് പല്ല്. ലണ്ടനിലെ ഓഡ്ബൈയിലാണ് സംഭവം. നീല്‍ റെയ്താത എന്ന ഇഎന്‍ടി വിദഗ്ധനാണ് മൂന്നുവയസുകാരന്‍റെ ചെവിയില്‍ കുടുങ്ങിയ നിലയില്‍ പല്ല് കണ്ടെത്തിയത്. ചെവിയില്‍ ഇനാമല്‍ പോലൊരു വസ്തു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതൊരിക്കലും പല്ലാവുമെന്ന് കരുതിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. മൃതകോശങ്ങളാവും ഇതെന്ന ധാരണയിലാണ് ചെവിയിലെ അഴുക്ക് ഡോക്ടര്‍ നീക്കം ചെയ്യാനൊരുങ്ങിയത്.

ഇയര്‍ സക്ഷന്‍ ടെക്നിക്കിലൂടെയാണ് ഓഡിയോളജിസ്റ്റ് ഇത് പുറത്തെടുത്തത്. എന്താണ് ചെവിയിലിട്ടതെന്ന് കുട്ടിയോട് ഓഡിയോളജിസ്റ്റ് ചോദിച്ചെങ്കിലും വ്യക്തമായ ഒരുത്തരം കുട്ടിക്ക് പറയാനായില്ല. കുറച്ചുകൂടി അടുത്ത് നോക്കിയപ്പോഴാണ് ചെവിയിൽ കാണുന്ന വെളുത്ത വസ്തു പല്ലാണെന്ന് മനസ്സിലായത്. സ്കൂളിലെ മറ്റ് കുട്ടികളുടെ നിർബന്ധപ്രകാരമാകും കുട്ടി പല്ല് ചെവിയിലിട്ടതെന്നാണ് അമ്മ ആരോപിക്കുന്നത്.  

MORE IN WORLD
SHOW MORE
Loading...
Loading...