വൈറ്റ്ഹൗസ് വിടും മുൻപ് മകളുടെ വിവാഹനിശ്ചയം; ട്രംപിന്റെ മരുമകന്‍ കോടീശ്വരപുത്രൻ

trumpdaughter
SHARE

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ വിവാദങ്ങൾ ബാക്കിവെച്ച് അരങ്ങൊഴിയുന്ന പ്രസിഡന്റാണ് ട്രംപ്. പുതിയതായി പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ട്രംപ് പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേന്ന് ഇളയ മകൾ ടിഫനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23 ആ)ണു ഇരുപത്തിയേഴുകാരിയായ ടിഫനിയെ വിവാഹം ചെയ്യുന്നത്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ചാണു ടിഫനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചത്. 

രണ്ടാം ഭാര്യ മാർല മേപ്പിഴൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫനി. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ. 

പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ് പടയിറങ്ങിയത്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പദ്​വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്‍റെ നേട്ടമായി എടുത്തു പറഞ്ഞു. 

MORE IN WORLD
SHOW MORE
Loading...
Loading...