പടിയിറങ്ങും മുൻപ് ശുഭകാര്യം; വൈറ്റ് ഹൗസിൽ ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

tiffany-engaged
SHARE

യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ  കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകൾ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. കാമുകൻ മൈക്കിൾ ബൗലസുമായുള്ള വിവാഹനിശ്ചയ ചിത്രം ടിഫാനി തന്നെയാണ് പങ്കുവച്ചത്. 

ട്രംപിന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. 23കാരനായ ബൗലസും ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. നൈജീരിയൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയാണ് ബൗലസ്. 

ലാഗോസിൽ വളർന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂർത്തിയാക്കിയത്. 2018 ജനുവരിയിൽ ഇരുവരും ലണ്ടനിൽ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ട്രംപിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലസിനെ കണ്ടിട്ടുണ്ട്. മാർ ലാഗോയിൽ ട്രംപിന്റെ കുടുംബത്തിനൊപ്പം താങ്ക്സ്ഗിവിങ്ങിൽ ബൗലസിന്റെ കുടുംബവും പങ്കെടുത്തിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...