ശരീരത്തിൽ ഇഴഞ്ഞ് പാമ്പുകൾ; വ്യത്യസ്തമായ മസാജ്; വിഡിയോ

snake-massage
SHARE

എണ്ണ തേച്ചുള്ള ഉഴിച്ചിലും മസാജിങ്ങുമൊക്കെ നമുക്ക് പരിചിതമാണ്. എന്നാല്‍ പാമ്പുകളെ ദേഹത്ത് കിടത്തിയുള്ള ഉഴിച്ചില്‍ അത്ര പരിചയമുണ്ടാകില്ല. ഈജിപ്തിലെ ഒരു സ്പാ സെന്ററിൽ അത്തരത്തിലൊന്നുണ്ട്. ചെറുതും വലുതുമായ വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നത്. സ്പാ ജീവനക്കാര്‍ കൈകള്‍ ഉപയോഗിക്കുന്നതിന് പകരമാണ് പാമ്പുകളെ ദേഹത്ത് ഉഴിഞ്ഞ് ആളുകളുടെ ശരീരത്തില്‍ നിന്നും വേദനയകറ്റുന്നത്. 

എണ്ണ ഒഴിച്ചതിന് ശേഷമാണ് പാമ്പുകളെ ഉപയോഗിച്ചുള്ള ഉഴിച്ചില്. മുപ്പത് മിനിറ്റാണ് ഈ സ്പെഷ്യൽ പാമ്പ് മസാജിനെടുക്കുന്ന സമയം. ഇത് അസ്ഥികളിലെ വേദനയും സന്ധി വേദനയും അകറ്റുമെന്നും രക്തയോട്ടം വര്‍ധിപ്പിക്കുമെന്നും പാര്‍ലര്‍ ഉടമ പറയുന്നു. ‌ആദ്യം കേട്ടപ്പോള്‍ പലരും പേടിച്ചിരുന്നെന്നും പിന്നീട് സഹകരിച്ചെന്നും ഇവര്‍ പറയുന്നു. പാമ്പ് മസാജിന്‍റെ ഗുണം ലഭിച്ചവർ സോഷ്യല്‍ മീഡിയയിൽ അത് പങ്കുവെക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...