കൈക്കുഞ്ഞുമായി ബിസിനസ് സംരംഭക കെട്ടിടത്തിൽ നിന്ന് ചാടി; ഞെട്ടിച്ച് ആത്മഹത്യ

female-tycoon
SHARE

പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (34)  അഞ്ചുമാസമുള്ള പെൺകുഞ്ഞിനൊപ്പം അപ്പാർട്ട്മെന്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള ലുവോയെയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാർട്ട്മെന്റിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. 28–ാം വയസ്സിൽ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നും പിന്തുണ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലുവോ ലിലോ, അടുത്തിടെയാണ് സിംഗിൾ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല. മകൾ ജനിച്ചതിന്റെ 100–ാം ദിനത്തിൽ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ, ദൈവത്തിന്റെ ദാനമെന്നു കുറിച്ചിരുന്നു. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്. ചെറുപ്പം തൊട്ട് വിദേശത്തു പഠിച്ചും നിരന്തരം യാത്ര ചെയ്തും അതിസമ്പന്നമായ ജീവിതമായിരുന്നു ലുവോയുടേത്. 

MORE IN WORLD
SHOW MORE
Loading...
Loading...