വൈറസിനെ പേടിച്ച് വിമാനത്തിലെ മുഴുവൻ ടിക്കറ്റുമെടുത്തു; 'പ്രേതയാത്ര'യെന്ന് വ്യവസായി

jakarta-08
SHARE

കൊറോണ വൈറസിനെ ഭയന്ന് വിമാനത്തിലെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്ത് വ്യവസായി. ജക്കാർത്തയിലെ പ്രമുഖ വ്യവസായിയായ റിച്ചാർഡ് മൽജദിയാണ് ഈ സാഹസം ചെയ്തത്. ഭാര്യയ്ക്കും തനിക്കും കോവിഡ് ബാധിക്കാതിരിക്കാനാണ് ടിക്കറ്റ് മുഴുവനായും ബുക്ക് ചെയ്തയെന്ന് റിച്ചാർഡ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 

ആളൊഴിഞ്ഞ വിമാനത്തിൽ ഇരിക്കുന്ന ചിത്രവും റിച്ചാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചേർത്തു. പ്രൈവറ്റ് ജെറ്റ് ചാർട്ടർ ചെയ്യുന്നതിലും ലാഭകരമായിരുന്നു യാത്രയെന്ന് ഇയാൾ കുറിച്ചു. പക്ഷേ സഹയാത്രികരില്ലാതെയുള്ള യാത്ര പ്രേതാലയത്തിലെത്തിപ്പെട്ട പോലെയായിരുന്നുവെന്ന് പറഞ്ഞാണ് റിച്ചാർഡ് ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...