യുവാവ് സ്വപ്നത്തിൽ കണ്ട വിചിത്ര വിഭവം; 'രാജാവിന്റെ കൈ' തീൻമേശയിൽ; വൈറൽ

kings-hand
SHARE

പല തരത്തിലുള്ള സ്വപ്നങ്ങൾ നാം കാണാറുണ്ട്. ഇനിയും കാണാൻ ബാക്കി ഉണ്ടാകുന്ന സ്വപ്നങ്ങൾ കാണും, മറന്നു പോകുന്നവയുണ്ടാകും, പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും ഉണ്ടാകും. ചിലർ കാണുന്ന സ്വപ്നം യാഥാർഥ്യമാക്കാനും ശ്രമിക്കാറുണ്ട്. ഇവിടെ അത്തരത്തിൽ ഒരാൾ താൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്.

ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഏറെ പരിചിതമാണ് 'കിങ്‌സ് ഹാന്‍ഡ്' എന്ന വിഭവം. താൻ സ്വപ്നത്തിൽ കണ്ട കിങ്‍സ് ഹാൻഡ് ഒരു വിഭവത്തിന്റെ രൂപത്തിലാക്കിയിരിക്കുകയാണ് യുവാവ്. അകത്ത് ഗ്രീക്ക് സാലഡ് നിറച്ച കൈയുടെ ആകൃതിയിലുള്ള ഒരു വിഭവം ആണ് ഇത്. സാങ്കൽപ്പിക കഥകളോടും ഭക്ഷണത്തോടും ഏറെ പ്രിയമുള്ള ആളാണ് ഇയാൾ. സ്വപ്നത്തിൽ കണ്ട വിഭവം തയ്യാറാക്കിയ ശേഷം ഇയാൾ അതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു. 

എം ആന്‍ഡ് എം കുക്കീസിനുള്ളില്‍ ഗ്രീക്ക് സാലഡ് ഫില്‍ ചെയ്താണ് ഇത് തയ്യാറാക്കിയത്. ട്വിറ്ററില്‍ ഞൊടിയിടയില്‍ വൈറലായ പോസ്റ്റ് 22,000ത്തോളം റീട്വീറ്റുകള്‍ നേടിക്കഴിഞ്ഞു. വിഭവം എങ്ങനെയാണ് തയ്യാറാക്കി തീൻമേശയിൽ എത്തിച്ചതെന്ന് ഘട്ടം ഘട്ടമായി വിവരിക്കുന്നുമുണ്ട് യുവാവ്.

MORE IN WORLD
SHOW MORE
Loading...
Loading...