മാരകരോഗത്തോട് 7 വര്‍ഷ പോരാട്ടം; വയസ്സ് 37ല്‍ മരണത്തിന് കീഴടങ്ങി

patrick-quinn
SHARE

മാരകരോഗത്തിനെതിരെ ഐസ് ബക്കറ്റ് ചാലഞ്ചുമായി പോരാട്ടം നടത്തിയ പാട്രിക്ക് ക്വിന്‍ അന്തരിച്ചു. മുപ്പത്തിയേഴു വയസ്സായിരുന്നു. 2013 ലാണ്  പാട്രിക്കിന് എ.എല്‍.എസ്. എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖം കണ്ടെത്തുന്നത്. 

ലോകം മുഴുവന്‍ ഏറ്റെടുത്ത ഐസ് ബക്കറ്റ് ചാലഞ്ച് ആരംഭിച്ചത് പാട്രിക്കല്ലെങ്കിലും, ലോകം മുഴുവന്‍ ഐസ് ബക്കറ്റ് ചാല‍ഞ്ച് ഏറ്റെടുക്കുന്നതില്‍ പാട്രിക്കും സുഹൃത്തുക്കളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എ.എല്‍.എസ്  രോഗത്തിനെതിരെയുള്ള പോരാട്ടത്തിനായി 220 മില്ല്യണ്‍ ഡോളറാണ് ഐസ് ബക്കറ്റ് ചാലഞ്ചിലൂടെ സമാഹരിച്ചത്.

ലക്ഷക്കണക്കിനാളുകളാണ്  വിവിധ സാമൂഹികമാധ്യമങ്ങളിലായി ഐസ് ബക്കറ്റ് ചാലഞ്ച് ഏറ്റെടുത്തത്.ബില്‍ ഗേറ്റ്സ്, ടോം ക്രൂസ്, ജോര്‍ജ് ബുഷ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അടക്കമുള്ള പ്രമുഖര്‍ ചാലഞ്ചില്‍ പങ്കെടുത്തിരുന്നു.ഐസ് ബക്കറ്റ് ചാലഞ്ചുമായി എ.എല്‍.എസ് രോഗത്തിനെതിരെ പോരാട്ടം നടത്തിയ ബേസ് ബോള്‍ താരം പീറ്റ് ഫ്രേറ്റ്സും കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...