മുസ്‍ലിം യുവതിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

muslim-flight
SHARE

ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നു ജോർദാൻ-അമേരിക്കൻ മുസ്‌ലിം യുവതിയെ ഇറക്കിവിട്ടു. ഈ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിച്ച അമാനി അല്‍ ഖതേബ് എന്ന 29 വയസുള്ള യുവതിയെയാണ് പുറത്താക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നു പറഞ്ഞു. തുടർന്ന് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതേസമയം, പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. അയാൾക്കു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് ആരോപിച്ചാണ് യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മിൽ തർക്കം ആരംഭിച്ചത്. 

ബഹളം ഉണ്ടാക്കിയതിനും  ഗതാഗതം വൈകിപ്പിച്ചതിനും അൽ ഖതത്ബെയെ ഡീറ്റൈൻ ചെയ്തതായി പോർട്ട് അതോറിറ്റി പൊലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം  ഇവരെ വിട്ടയച്ചു. അതേസമയം, യുവതി ഹിജാബ് ധരിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ എയർലൈൻസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...