ബൈഡനും കമലയും ജയിച്ചാൽ ചരിത്രം; ഉറ്റുനോക്കി അമേരിക്ക

uselection
SHARE

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ അമേരിക്ക ഉറ്റു നോക്കുന്നത് കമല ഹാരിസിന്റെ ഫലം. വൈസ് പ്രസിഡന്റ്‌ ആവുക എന്നതിനേക്കാൾ 2024ൽ കമല  പ്രസിഡന്റ്‌ സ്ഥാനാർഥിയാവുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ബൈഡനുംനും  കമലയും ജയിക്കുകയാണെങ്കിൽ അമേരിക്കയുടെ രണ്ടാമത്തെ വലിയ പദവിയിൽ  എത്തുന്ന ആദ്യ കറുത്തവർഗക്കാരിയായ   വനിത, ആദ്യ ഏഷ്യനമേരിക്കൻ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിലാണ് കമല ചരിത്രമാവുക. എന്നാൽ ഇപ്പോൾ തന്നെ ആ ചരിത്രത്തിനപ്പുറം ഒരു പുതിയ പ്രതീക്ഷ സമൂഹമാധ്യമങ്ങൾ കമലക്ക് നൽകുന്നുണ്ട്.2024ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിയുടെ  പ്രസിഡന്റ്‌ സ്ഥാനാർഥി മാറ്റാരുമല്ല കമല ഹാരിസ് തന്നെയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിലെ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈടന് 77 വയസുണ്ട്. ഇനിയൊരു അവസരംകൂടി അദ്ദേഹത്തിനില്ല. ഭരണപാടവവും ജനപിന്തുണയും വേണ്ടുവോളം നേടിയ 56കാരിയായ കമലയെ തന്നെയാണ് 2024ലിലേക്കായ് ഉയർത്തികാണിക്കുന്നത്.

കാലിഫോണിയൻ സെനറ്റർ, സാൻഫ്രാൻസിസ്കോ ആറ്റോർണി ജനറൽ എന്നീ പദവികൾ മികവോടെ കൈകാര്യം ചെയ്തിയിട്ടുള്ളതാണ് അവരുടെ  വിശ്വാസ്യത കൂട്ടുന്നത്. മികച്ച ടീം അംഗം എന്ന പേര് ഇതിനോടകം അവർ നേടിക്കഴിഞ്ഞു. . രാജ്യം നേരിടുന്ന വർഗീയ പ്രക്ഷോഭങ്ങളും ആരോഗ്യ പ്രതിസന്ധിയും തൊഴിൽ പ്രശ്നങ്ങളുമൊക്കെ ജനങ്ങളോട് ചേർന്ന് നിന്ന് പരിഹരിക്കാനുള്ള മിടുക്ക് കമലയെ അടുത്ത പ്രസിഡന്റായി കണക്കാക്കാൻ അമേരിക്കൻ ജനതയെ പ്രേരിപ്പിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...