കാറിന്റെ ബോണറ്റിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; 10 അടിയോളം നീളം; വിഡിയോ

python-wb
SHARE

കാറിന്റെ ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. ഫ്ലോറിഡയിലാണ് കാറുടമയെ ഞെട്ടിച്ചുകൊണ്ട് കൂറ്റൻ പെരുമ്പാമ്പ് ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത്. ഡാനിയ ബീച്ചിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എൻജിൻ ലൈറ്റ് കത്താത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ വന്യജീവി വിഭാഗത്തിനെ വിവരമറിയിച്ചു.

ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ  നീക്കം ചെയ്തത്. ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പത്തടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പാണ് ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത്. കാറുടമയാണ് പാമ്പിനെ നീക്കം ചെയ്യുന്ന ദൃശ്യം പകർത്തിയത്.

ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ആണ്  ഈ ദൃശ്യം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അധിനിവേശ ജീവികളാണ് ബർമീസ് പെരുമ്പാമ്പുകൾ. പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...