ലോകത്തിലെ ഏറ്റവും കരുത്തുറ്റ അധികാരക്കസേരയില്‍ ആര് ഇരിക്കുമെന്നറിയാന്‍ ഇനി 7 ദിവസം മാത്രം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലിയൊരുശതമാനം ജനങ്ങള്‍ വോട്ടുചെയ്തു കഴിഞ്ഞു. എങ്കിലും നംവബര്‍ മൂന്നെന്ന ആ നിര്‍ണായക വിധി ദിനം അടുക്കുമ്പോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ട്രംപോ ബൈഡനോ വൈറ്റ് ഹൗസ് പിടിക്കുക? വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒരു ഇന്ത്യന്‍ വംശജയെത്തുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണഅട് ഇക്കുറി. ഇന്ത്യ സമൂഹം നിര്‍ണായകമാവുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരുപാര്‍ട്ടികളുടെയും വാഗ്ദാനങ്ങളെക്കുറിച്ച്, നാലുവര്‍ഷത്തെ ട്രംപ് ഭരണത്തെക്കുറിച്ച്, ഇന്ത്യന്‍ സമൂഹത്തിന് പറയാനുള്ളത് എന്ത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പു വിശേഷങ്ങളുമായി ഒന്‍പതു മലയാളികള്‍ ഒരുമിച്ച് ചേരുകയാണ് നമുക്കൊപ്പം. അമേരിക്കന്‍ ജംക്ഷനിലേക്ക് സ്വാഗതം.