മുസ്‍ലിംകളോടുള്ള നയം; ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മനോനില പരിശോധിക്കണം; തുർക്കി

frenchpresidnt
SHARE

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മനോനില പരിശോധിക്കേണ്ടത് ആവശ്യമാണെന്ന വിമർശനവുമായി തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്. മുസ്‍ലിംകളോടുള്ള നയങ്ങളുടെ പേരിലാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെതിരെ തുർക്കി പ്രസിഡന്റ് ആഞ്ഞടിച്ചിരിക്കുന്നത്. 

'ഒരു രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാൾ ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ഒരുമതത്തിലെ അംഗങ്ങളെ ഇത്തരത്തിൽ ഖണക്കാക്കുന്നതിന് എന്നാണ് പറയേണ്ടത്. മാനസിക നില പരിശോധിക്കുക എന്നല്ലാതെ എന്ത് പറയാനാണ്'. തുർക്കി പ്രസിഡന്റിന്റെ വിമർശനം ഇങ്ങനെ.

രാജ്യത്തിന്‍റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാനെന്ന പേരില്‍ മുസ്‍ലിം സമൂഹത്തോടുള്ള മാക്രോണിന്‍റെ നയങ്ങളാണ് തുര്‍ക്കി സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന് മാക്രോണ്‍ ഈ മാസം പറഞ്ഞിരുന്നു. ഫ്രാൻസിൽ പള്ളിയും സർക്കാറിനെയും വേർതിരിച്ചുനിർത്തുന്ന 1905ലെ നിയമം ശക്​തമാക്കുന്നതിന്​ ഡിസംബറിൽ ബിൽ അവതരിപ്പിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ഹിജാബ്​ നിരോധമുണ്ട്​. മാക്രോണി​ന്‍റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു. എന്തായാലും പ്രസിഡന്റ് തർക്കവും വിമര്‍ശനങ്ങളും ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു

MORE IN WORLD
SHOW MORE
Loading...
Loading...