ഇഞ്ചോടിഞ്ച് പോരാട്ടവുമായി പെൻസിൽവേനിയ; സംസ്ഥാനങ്ങൾ ആരെ തുണയ്ക്കും?

Specials-HD-Thumb-US-Election-State-Stands-With-Whome
SHARE

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പതിനാലു ദിവസം മാത്രം അവശേഷിക്കേ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ യുദ്ധഭൂമിയാകുന്നു.  ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരു ക്യാംപുകളുടെയും പ്രചാരണം. രണ്ടു കോടി എണ്‍പതു ലക്ഷം പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 

കനത്ത പോരാട്ടം നടക്കുന്ന പെന്‍സില്‍വേനിയയില്‍ ഭാര്യ മെലനിയയുമൊത്താണ് ഡോണള്‍ഡ് ട്രംപ് പ്രചാരണതത്ിനെത്തിയത്. 2016ല്‍ ട പിന്തുണച്ച സംസ്ഥാനം ഇക്കുറി ഒപ്പം നില്‍ക്കുമെന്ന് ട്രംപ് ക്യാംപിന് ഉറപ്പില്ല. ജന്മനാട്ടില്‍ െജോ ബൈഡന്‍ 8 പോയന്‍റെങ്കിലും മുന്നിലാണെന്ന് ഏറ്റവും പുതിയ സര്‍വകെള്‍ പറയുന്നു.കഴിഞ്ഞ തവണ ട്രംപിനൊപ്പം നിന്ന തൊഴിലാളിവര്‍ഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനാണ് ബൈഡന്‍റെ ശ്രമം. പോളിങ്ങിന്‍റെ മൂന്നാം ദിവസും എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കാം എന്ന സുപ്രീം കോടതി ഉത്തരവും പെന്‍സില്‍വേനിയയില്‍ റിപ്പബ്ലിക്കന്‍പക്ഷത്തിന് തിരിച്ചടിയായി. 

നേരത്തെ വോട്ടു ചെയ്യാനുള്ള അവകാശം ഏറ്റവുമധികം പേര്‍ പ്രയോജിനപ്പെടുത്തിയതും ഈ തിരഞ്ഞെടുപ്പിലാവുമെന്നാണ് സൂചന. നാളെ നടക്കുന്ന അവസാന സ്ഥാനാര്‍ഥി സംവാദത്തിനുള്ള തയാറെടുപ്പിലാണ് ഇരു സ്ഥാനാര്‍ഥികളും.അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥ വ്യതിയാനം, ദേശീയ സുരക്ഷ, നേതൃത്വം എന്നിവയാണ് അവസാന സംവാദത്തിലെ വിഷയങ്ങള്‍.

MORE IN WORLD
SHOW MORE
Loading...
Loading...