മീനിന്റെ വായിൽ കയ്യിട്ടു; ഉള്ളിലിരുന്ന പാമ്പ് കടിച്ചു; പേടിപ്പിക്കും അനുഭവം

fish-snake
SHARE

മൽസ്യത്തിന്റെ വായിൽ കയ്യിടുമ്പോൾ ഇനിയൊന്ന് സൂക്ഷിക്കണമെന്ന് കാണിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മീൻപിടിത്തക്കാരൻ പിടിച്ച മീനിന്റെ വായിൽ നിന്നും പാമ്പിനെയാണ് പിടികൂടിയത്. 

അമേരിക്കയിലാണ് സംഭവം. ടെന്നസ് വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ആണ് വാർത്തയും ചിത്രവും പങ്കുവച്ചത്. മത്സ്യത്തിന്റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു. മത്സ്യത്തിന്റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്റെ നേരിയ കടി കിട്ടി എന്നും വിവരമുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...