ചാനൽ ചർച്ചക്കിടെ ഭൂകമ്പം; ഞെട്ടി പ്രധാനമന്ത്രി; വൈറൽ വിഡിയോ

finland-pm
SHARE

ചാനൽ അഭിമുഖത്തിനിടെയുണ്ടാ കനത്ത ഭൂകമ്പത്തിൽ ഞെട്ടി ഐസ്‍ലാന്റ് പ്രധാനമന്ത്രി. വാഷിങ്ടൺ പോസ്റ്റിന് അഭിമുഖം നൽകുകയായിരുന്നു പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ. അപ്പോഴാണ് നാടിനെ നടുക്കി ഭൂകമ്പം ഉണ്ടായത്. അവതാരകൻ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് സംഭവം. 

ഭൂകമ്പം ഉണ്ടായതോടെ ഞെട്ടിത്തരിച്ച പ്രധാനമന്ത്രി കുറച്ചു സമയം ചുറ്റിനും നോക്കി. പിന്നീട് അമ്പരപ്പ് പുറത്തുകാട്ടാതെ പറഞ്ഞുകൊണ്ടിരുന്ന ഉത്തരം പൂർത്തിയാക്കി. ഇതിന്റെ വിഡിയോ ഇപ്പോൾ‌ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...