മലമുകളിൽ 2000 വർഷം പഴക്കമുള്ള 'പൂച്ച'; അദ്ഭുതം ഈ കണ്ടെത്തൽ

hill-cat
SHARE

പെറുവിലെ ഒരു മലമുകളിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാസ്ക മരുഭൂമിയിലെ പര്‍വതത്തിന് മുകളിൽ കൊത്തി വച്ച പൂച്ചയുടെ രൂപമാണ് ഗവേഷകർ കണ്ടെത്തയിരിക്കുന്നത്.

2000 വർഷം പഴക്കമുള്ളതാണ് 121 അടി ഉയരമുള്ള ഈ കലാസൃഷ്ടി. പർവതത്തിന് മുകളിലേക്ക് അറ്റകുറ്റപണി ചെയ്യവേയാണ് ഈ രൂപം കണ്ടെത്തിയിരിക്കുന്നത്. പ്രാചീന കാലത്ത് പ്രത്യേകതരം പാറകൾ ഉപയോഗിച്ച് പാരാക്കോസ് സമൂഹത്തിലുള്ളവരാണ് ത്തരം സൃഷ്ടികൾക്ക് രൂപം നൽകിയിരുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

‘ഈ ചിത്രം വളരെ കുറച്ചേ കാണാനാവുന്നുള്ളൂ. മാത്രമല്ല ചരിവിലുള്ള സ്ഥലത്തിന്റെയും പ്രകൃതിദത്ത മണ്ണൊലിപ്പിന്റെയും ഫലമായി ഇത് അപ്രത്യക്ഷമായിത്തുടങ്ങുകയായിരുന്നു,’ പെറു സാസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രദേശത്തെ വിവിധ ഇടങ്ങളിലായി സമാനമായ രീതിയില്‍ കുരങ്ങന്‍, വേഴാമ്പല്‍ തുടങ്ങിയവയുടെ രൂപങ്ങള്‍ ജിയോഗ്ലിഫ് രീതിയില്‍ നിര്‍മിച്ച കണ്ടെത്തിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...