‘ആ സ്വഭാവം ഇഷ്ടമല്ല’; പ്രേതവുമായി ഉറപ്പിച്ച വിവാഹം വേണ്ടെന്ന് വച്ച് യുവതി..!; വിചിത്രം

ghost-lover
SHARE

രണ്ടു വർഷമായി ആത്മാവുമായി പ്രണയം. ഒടുവിൽ വിവാഹവും ഉറപ്പിച്ചു. എന്നാൽ പ്രേത കാമുകന്റെ ദുശ്ശീലം പിന്നീടാണ് യുവതി മനസ്സിലാക്കുന്നത്. ഇതോടെ വിവാഹം വേണ്ടെന്ന് വെച്ചിരിക്കുകയാണ് യുവതി. 32കാരിയായ അമതിസ്റ്റ് റെലം എന്ന  ബ്രിട്ടീഷ് യുവതിയാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 

സ്ഥിമായി അപ്രത്യക്ഷനാകുക, മയക്കു മരുന്നിന് അടിമ എന്നിവയാണ് ദുശ്ശീലമായി കാമുകി മനസ്സിലാക്കിയത്. പാർട്ടികളിലും പ്രേതം പങ്കെടുക്കുമായിരുന്നത്രെ. 2018–ൽ ആരംഭിച്ച പ്രണയം ഇവരെ ഏറെ അടുപ്പിച്ചിരുന്നുവെന്ന് യുവതി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പറയുന്നു. ന്യൂ യോർക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

തായ്‌ലന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് കാമുകന്റെ സ്വഭാവം മാറിയതെന്ന് അമതിസ്റ്റ് റെലം. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അത്. അതിനിടയിൽ അവൻ ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടതാവാമെന്നും യുവതി. തന്നെ ഗൗനിക്കാതെയായി. തന്റെയരികിൽ നിന്നും മണിക്കൂറുകളോളം മാറിനിൽക്കാൻ തുടങ്ങി. തിരിച്ചു വരുന്നത് മറ്റ് പ്രേതങ്ങൾക്കൊപ്പമായിരിക്കും. അത് തനിക്ക് ഇഷ്ടമല്ലെന്നും ഒടുവിൽ വിവാഹം വേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. മനുഷ്യനായ കാമുകനെ ഉപേക്ഷിച്ച ശേഷം 20 പ്രേതങ്ങളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് യുവതി മുമ്പ് പറഞ്ഞിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...