മദ്യഗ്ലാസ് വീഴാതിരിക്കാൻ കൊച്ചുമകനെ കൈവിട്ട് മുത്തശ്ശി; വൈറൽ വിഡിയോ; രോഷം

viral-baby
SHARE

കൊച്ചുമകനാണോ മദ്യമാണോ വലുതെന്ന ചോദ്യം ഉണർത്തി ഒരു വിഡിയോ. ടേബിളിലുരുന്ന മദ്യം നിറച്ച ഗ്ലാസ് എത്തിപ്പിടിക്കാന്‍ മടിയിലിരുന്ന കൊച്ചുമകന്‍ ശ്രമിച്ചു. ഇതോടെ കൊച്ചുമകന്റെ മേലുള്ള പിടിവിട്ട് മദ്യഗ്ലാസില്‍ ചാടിപ്പിടിച്ച് മുത്തശ്ശി. ഇതോടെ കൊച്ചുമകന്‍ പിന്നിലേക്ക് മറിഞ്ഞുവീണു. ആ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

'ദ കള്‍ച്ചേര്‍ഡ് റഫിയന്‍' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ മുതിര്‍ന്നവരാകുമ്പോള്‍ നിങ്ങളുടെ മുന്‍ഗണനയും മാറും' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോയിലുള്ള സ്ത്രീയെ അനുകൂലിക്കും വിമര്‍ശിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്. കുഞ്ഞിനെ പിടിക്കാതെ മദ്യഗ്ലാസിനു പിന്നാലെ പോയതാണ് പലരേയും പ്രകോപിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ വലിയ അപകടം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. കുട്ടിക്കൊപ്പം ഗ്ലാസും തറയില്‍ വീണിരുന്നുവെങ്കില്‍ അത് പൊട്ടി കുട്ടിക്ക് മുറിവേല്‍ക്കുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...