പരീക്ഷയ്ക്കിടെ യുവതിക്ക് പ്രസവവേദന; ഇടവേളയെടുത്ത് പ്രസവിച്ചു; പരീക്ഷ തുടർന്നു

woman-delivery
SHARE

ഗർഭിണികൾ പരീക്ഷ എഴുതുന്നതും പ്രസവശേഷം കൈക്കിഞ്ഞുമായി പരീക്ഷ എഴുതുന്നതും ഒന്നും അത്ര അപൂർവ സംഭവമല്ല. എന്നാൽ പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും അപൂർവമാണ്. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിർന്നത്. നിയമ വിദ്യാർഥിനിയാണ്ിവർ. ഓൺലൈനിൽ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 

പൂർണഗർഭിണിയായിരുന്നു ഇവർ. 28–കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗൺ കാരണം നീട്ടിവെക്കുകയായിരുന്നു. 'പരീക്ഷ തുടങ്ങി 20 മിനിട്ടുകൾക്കകം പ്രസവവേദന തുടങ്ങി. എന്നാൽ കാമറയ്ക്ക് മുന്നിൽ നിന്ന് എനിക്ക് മാറാൻ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂർത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭർത്താവിന്റെയും അമ്മയുടെയും മിഡ്‍വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി'. ബ്രിയാന്ന മാധ്യമങ്ങളോട് പറയുന്നു. രണ്ടാം ഭാഗവും പൂര്‍‌ത്തായാക്കിയ ശേഷമാണ് ഇവർ ആശുപത്രിയിലേക്ക് പോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 

MORE IN WORLD
SHOW MORE
Loading...
Loading...