പൂര്‍ണ ആരോഗ്യവാനെന്ന് ട്രംപ്; തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മടങ്ങിയെത്തി

donald-trump-02
SHARE

കോവിഡ് ബാധിതനായിരുന്ന ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മടങ്ങിയെത്തി. ഫ്ലോറിഡയിലാണ് ഇന്നത്തെ റാലി. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് പ്രസിഡന്‍റ് അവകാശപ്പെട്ടു. ആന്‍റിജന്‍ പരിശോധനയില്‍ പ്രസിഡന്‍റ് കോവിഡ് നെഗറ്റീവായെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. എന്നാല്‍ 

<ജനം കൂട്ടംകൂടുന്ന തിരഞ്ഞെടുപ്പ്ു റാലികള്‍ രാജ്യത്തെ വലിയ അപകടത്തിലേക്ക് നയിക്കാമെന്ന ഡോ.ആന്‍റണി ഫൗച്ചിയുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്‍റ് ഫ്ലോറിഡ്ക്ക് പുറപ്പെട്ടത്. മാസ്‍ക് ധരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. ഫ്ലോറിഡയില്‍ അനുയായികളെ ചുംബിക്കാനും മടിക്കില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞത് ജലദോഷം ബാധിച്ച ശബ്ദത്തിലാണ് .  മാസ്ക് ധരിക്കാത്ത അനുയായികള്‍ അദ്ദേഹത്തിന് ചുറ്റും കൂടി.  ജനങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും തന്നെ ആരോഗ്യവാനാക്കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി നടത്തിയ ആന്‍റിജന്‍ ടെസ്റ്റില്‍ പ്രസിഡന്‍റ് കോവിഡ് നെഗറ്റീവായെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ അവകാശപ്പെട്ടു. അദ്ദേഹ്തതില്‍ നിന്ന് രോഗവ്യാപനം ഉണ്ടാവാന്‍ സാധ്യത കുറവാണെന്നും വൈറ്റ് ഹൗസ് പറയുന്നു. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന നേതാവിനെ കാണാനാവില്ലെന്ന് എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന്‍ കുറ്റപ്പെടുത്തി.അതേസമയം വിവാദങ്ങള്‍ക്കിടെ ട്രംപിന്‍റെ പുതിയ സുപ്രീം കോടതി നോമിനി ഏമി കോണി ബാരറ്റ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. ഒബാമ കെയര്‍ ആരോഗ്യപദ്ധതിയും ഗര്‍ഭഛിദ്ര അവകാശങ്ങളും അട്ടിമറിക്കാനെത്തിയ യാഥാസ്ഥിതികയാണ് ജഡ്ജ് ബാരറ്റെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഏഴുമക്കളുടെ അമ്മയായ ബാരറ്റ്  കത്തോലിക്ക വിശ്വാസിയായതുകൊണ്ടാണ്  ഡെമോക്രാറ്റുകള്‍ കടന്നാക്രമിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ പക്ഷം വിമര്‍ശിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...