130 മില്യൻ പഴക്കമുള്ള ദിനോസർ കാൽപാടുകൾ; കണ്ടെത്തിയത് 5 വയസുകാരൻ!

five-year-old-boy-identifies-130million-year-old-dinosaur-footprints.jpg.image.845.440
SHARE

ഒരു അഞ്ചു വയസുകാരന്റെ കണ്ടുപിടിത്തം അറിഞ്ഞ് അത്ഭുതപ്പെട്ടിരിക്കുകയാണ് ശാസ്ത്രലോകം. ചൈനയിൽ നിന്നുള്ള യാങ് സെര്വി എന്ന അഞ്ച് വയസ്സുകാരനാണ് താരം. ഇഈ ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് യാങ് . 130 ദശലക്ഷത്തിൽ പരം വർഷങ്ങൾ പഴക്കംചെന്ന ദിനോസറിന്റെ കാൽപ്പാടുകൾ ആണ് യാങ് കണ്ടെത്തിയത്.

കുടുംബവുമൊത്ത് ഒരു ഉൾഗ്രാമത്തിലേക്കു നടത്തിയ യാത്രയ്ക്കിടയിലായിരുന്നു സംഭവം. യാത്രയ്ക്കിടെ യാങിന്റെ മാതാപിതാക്കളും ഈ പാടിനെക്കുറിച്ച്  സംസാരിക്കുന്നത് കേട്ടതിനെ തുടർന്ന് യാങ് തനിക്ക് അവിടെ പോകണം എന്ന വാശിയിലായി. അങ്ങനെ മാതാപിതാക്കൾ തെക്കുപടിഞ്ഞാറൻ ചൈനയിലെ സിഷ്വാൻ മേഖലയിൽ ഒരു കൂറ്റൻ പാറയ്ക്ക് മുകളിലുള്ള പാടുകൾ കാട്ടിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.  നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പാറയ്ക്കു മുകളിൽ കാൽപാടുകൾ കണ്ടിരുന്നു എങ്കിലും ഇത്രയധികം ചരിത്രപ്രാധാന്യമുള്ള ഒന്നായിരുന്നു അതെന്ന് ഗ്രാമവാസികൾ പോലും തിരിച്ചറിഞ്ഞിരുന്നില്ല. 

സ്ഥലത്തെത്തി ഉടൻതന്നെ തന്റേതായ രീതിയിൽ യാങ് പരിശോധനകൾ ആരംഭിച്ചു. ഒടുവിൽ പക്ഷികളുടേതിനു സമാനമായ രൂപസാദൃശ്യമുള്ള ദിനോസറിന്റെ കാൽപ്പാടുകളാണ് ഇതെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ശാസ്ത്രത്തോടുള്ള താല്പര്യം മൂലം ദിനോസറുകളെ കുറിച്ചുള്ള ക്ലാസുകളിൽ ഈ മിടുക്കൻ പങ്കെടുത്തിരുന്നു.അതിൽ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലാണ് ദിനോസറിന്റെ കാൽപ്പാട് യാങ് തിരിച്ചറിഞ്ഞത്. ആദ്യം മകൻ പറഞ്ഞത് കുട്ടിക്കളിയായി മാത്രമാണ് മാതാപിതാക്കളും കരുതിയത്. എന്നാൽ കാൽപ്പാടുകളെ കുറിച്ചുള്ള മകന്റെ വിശദീകരണം കേട്ടപ്പോൾ കാര്യത്തിൽ വ്യക്തത വരുത്താൻ തന്നെ അവർ തീരുമാനിച്ചു.

അങ്ങനെ ചൈന സർവകലാശാലയിലെ ജിയോ സയൻസ് വിഭാഗത്തിലെ പ്രൊഫസറും ദിനോസറുകളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധനുമായ ക്സിംഗ് ലിഡയുമായി അവർ  ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യാങിന്റെ കണ്ടെത്തൽ പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പക്ഷികളുമായി രൂപസാദൃശ്യമുള്ള തെറോപോട്സ് എന്ന ദിനോസർ ഇനത്തിന്റെ കാൽപ്പാടുകളാണ് ഇത് എന്ന് ക്സിംഗ് പറയുന്നു.യാങിന്റെ കണ്ടെത്തലിനെ തുടർന്ന്  ഫോസിലിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് ക്സിംഗും സംഘവും.

MORE IN WORLD
SHOW MORE
Loading...
Loading...