ഏറ്റവും നീളമേറിയ ബർമീസ് പൈത്തണ്‍; റേക്കോർഡ് സൃഷ്ടിച്ച് പാമ്പ്

SHARE
phyton

ഫ്ലോറിഡയിൽ ഇതുവരെ പടികൂടിയതിൽ ഏറ്റവും നീളമേറിയ ബർമീസ് പൈത്തണ്‍ പാമ്പിനെ കണ്ടെത്തി. പൈത്തണ്‍ രണ്ട് പാമ്പ് വേട്ടക്കാരുടെ കെണിയിൽ അകപ്പെുകയായിരുന്നു.

പടികൂടിയ പെൺ പൈത്തൺ 18.9 അടി നീളമാണുള്ളത്.. ഇവിടെ നിന്ന് പിടിച്ചെടുത്ത ഏറ്റവും നീളമേറിയ പൈത്തൺന്റെ റെക്കോർഡ് 18.8 അടിയായിരുന്നുവെന്ന് സിബിഎസ് മിയാമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

രാത്രിയിലെ വേട്ടയാടലിനിടെയാണ് റയാൻ ഓസ്‌ബർണും റൂംമേറ്റ് കെവിൻ പാവ്‌ലിഡിസും  പൈത്തണെ പിടികൂടുന്നത്.

സൗത്ത് ഫ്ലോറിഡ വാട്ടർ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റിനും ഫ്ലോറിഡയിലെ പൈത്തൺ എലിമിനേഷൻ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്ന ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷനിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

വെള്ളിയാഴ്ച രാത്രിയാണ് എവർഗ്ലേഡിലെ ആഴത്തിലുള്ള വെള്ളകെട്ടിൽ നിന്ന് പാമ്പിനെ തങ്ങൾ പുറത്തെടുത്തതായി പാവ്‌ലിഡിസ് ഫേസ്ബുക്കിൽ കുറിച്ചു. ഈ വലുപ്പത്തിൽ എവിടെയും ഒരു പാമ്പിനെ താൻ കണ്ടിട്ടില്ലെന്നും പാമ്പിനെ സമീപിക്കുമ്പോൾ കൈകൾ വിറച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു..

പുതിയതായി പിടികൂടിയ പാമ്പ് റെക്കോർഡ് സൃഷ്ടിച്ചതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ സ്ഥിരീകരിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...