3 വയസ്സുകാരനുൾപ്പെടെ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ലണ്ടനിൽ മരിച്ചനിലയിൽ

london-death
SHARE

ലണ്ടൻ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ലണ്ടൻ ബ്രെന്റ്ഫോർഡിൽ താമസിക്കുന്ന കുഹാരാജ് സിതംബരനാഥൻ (42), ഭാര്യ പൂർണ കാമേശ്വരി ശിവരാജ് (36), മകൻ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. 

കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനു പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അർധരാത്രിയോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.

വീടിനകത്ത് പ്രവേശിച്ചപ്പോൾ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കുഹാരാജും സമീപത്തുണ്ടായിരുന്നു. അൽപ്പസമയത്തിനുശേഷം ഇയാളും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...