2021ൽ ലോകത്ത് 150 ദശലക്ഷംപേർ കൊടും പട്ടിണിയിലാകും; മുന്നറിയിപ്പ്

poverty-image
പ്രതീകാത്മക ചിത്രം (Image Credit - Shutterstock)
SHARE

കോവിഡ് മഹാമാരി മൂലം അടുത്ത വർഷത്തോടെ ലോകത്ത് 150 ദശലക്ഷത്തോളം ജനങ്ങൾ കൊടുംപട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. കോവിഡിനു ശേഷമുള്ള ‘വ്യത്യസ്തമായ സമ്പദ്‌വ്യവസ്ഥയ്ക്കായി’ രാജ്യങ്ങൾ തയാറെടുക്കണമെന്നും മൂലധനം, തൊഴിൽ, നൈപുണ്യം, നവീന ആശയങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പുതിയ വ്യവസായങ്ങളിലേക്കും മേഖലകളിലേക്കും നീങ്ങണമെന്നും പറയുന്നു.

രണ്ടു വർഷത്തിലൊരിക്കൽ തയാറാക്കുന്ന പോവർട്ടി ആൻഡ് ഷെയേർഡ് പ്രോസ്പരിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കോവിഡ് കാരണം ഈ വർഷം അവസാനത്തിൽ 88 ദശലക്ഷം മുതൽ 115 ദശലക്ഷം വരെ ആളുകളെ കൊടുംദാരിദ്ര്യം വിഴുങ്ങും. ഇത് സാമ്പത്തിക പ്രയാസത്തിന്റെ പാരമ്യത്തിന് അനുസരിച്ച് 2021ൽ 150 ദശലക്ഷം പേരായി വർധിച്ചേക്കും. കോവിഡ് ബാധിച്ചില്ലായിരുന്നെങ്കിൽ ലോകത്തിന്റെ ദാരിദ്ര്യനിരക്ക് 2020ൽ 7.9 ശതമാനമായി കുറയുമായിരുന്നു. മഹാമാരിയും ആഗോള മാന്ദ്യവും ലോക ജനസംഖ്യയിൽ 1.4% ആളുകളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവീഴ്ത്തുമെന്നും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മൽപാസ് പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...