വിമാനത്തേക്കാൾ വലിയ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിൽ; സെക്കൻഡിൽ 6.68 കി.മീ വേഗം

nasa-new
SHARE

ബോയിങ് -747 വിമാനത്തേക്കാൾ വലിയ ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്ന് നാസയുടെ സെന്റർ ഫോർ എർത്ത്-ഒബ്ജക്റ്റ്സ് മുന്നറിയിപ്പ് നൽകി. 2020 ആർ‌കെ 2 എന്ന ഛിന്നഗ്രഹം നിലവിൽ ഭൂമിയുടെ ഭ്രമണപഥവുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഒരു പാതയിലാണ്. ഇക്കാര്യം നാസ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 38,27,797.34 കിലോമീറ്റർ അകലെകൂടിയാകും കടന്നുപോകുക. ഇതിനാൽ ഭൂമിക്ക് ഭീഷണിയില്ലെന്നും ഗവേഷകർ അറിയിച്ചു.

36 മീറ്റർ മുതൽ 81 മീറ്റർ വരെ വ്യാസമുള്ള 118-256 അടി വീതിയുള്ള ഛിന്നഗ്രഹം സെക്കൻഡിൽ 6.68 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നത്. കണക്കാക്കിയ വലുപ്പത്തെ അടിസ്ഥാനമാക്കുമ്പോൾ, 68.5 മീറ്റർ വീതിയുള്ള ബോയിങ് -747 8 സീരീസ് വിമാനത്തിന്റെ ചിറകിനേക്കാൾ വലുതായിരിക്കും ഇതെന്നും കണക്കാക്കുന്നു.

കഴിഞ്ഞ മാസമാണ് ബഹിരാകാശ ഗവേഷകർ 2020 ആർ‌കെ 2 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.  2020 ആർ‌കെ 2 ഛിന്നഗ്രഹം ഇനി 2027 ഓഗസ്റ്റിലായിരിക്കും വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. സെപ്റ്റംബർ 24 ന് ഭൂമിക്ക് സമീപത്തുകൂടെ മറ്റൊരു ഛിന്നഗ്രഹം കൂടി കടന്നുപോയിരുന്നു. ഏകദേശം ഒരു ബസിന്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് ഏകദേശം 22,000 കിലോമീറ്റർ അകലെയായിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...