സ്വയം മുറിവേൽപ്പിക്കാൻ 'ചലഞ്ച്'; കൊലയാളി ഗെയിം വീണ്ടും; 11 കാരൻ ജീവനൊടുക്കി

gamegalinda-03
SHARE

ബ്ലൂവെയിലിന് പിന്നാലെ പുതിയ കൊലയാളി ഗെയിം സജീവമാകുന്നു. ഇറ്റലിയിലെ നേപ്​ലസിൽ പതിനൊന്നുകാരൻ ജീവനൊടുക്കിയതോടെയാണ് 'ഗലിൻഡോ'യെ സൈബർ പൊലീസ് ഗൗരവത്തിലെടുത്തത്. അച്ഛനും അമ്മയ്ക്കും കത്തെഴുതി വച്ച ശേഷം പത്താം നിലയിലെ ജനാലയിൽ നിന്ന് ചാടി കുട്ടി ജീവനൊടുക്കുകയായിരുന്നു.

അച്ഛനെയും അമ്മയെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം എന്നായിരുന്നു കുട്ടിയുടെ കുറിപ്പ്. സാങ്കൽപ്പിക കഥാപാത്രമാണ് കുട്ടി കത്തിൽ സൂചിപ്പിച്ച കറുത്ത കോട്ടുകാരൻ ജൊനാഥൻ ഗലിൻഡോ. കുട്ടികൾക്ക് അതിഭീകര 'ടാസ്കു'കൾ നൽകുന്ന മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിൻഡോ. ഈ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു. 

ഉപഭോക്താവിന്റെ സമൂഹമാധ്യമത്തിൽ ഗലിൻഡോയെ ചേർക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. അർധരാത്രി എഴുന്നേറ്റ് പ്രേത സിനിമകൾ കാണുക എന്നീ ടാസ്കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് കളിക്കാരെ സ്വയം മുറിവേൽപ്പിക്കാൻ ഉൾപ്പെടെ ഗലിൻഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാൾ സ്വയം മരണംവരിക്കുക എന്നതാണ് അവസാന ചാലഞ്ച്. ബ്ലൂവെയിൽ ഭീഷണി മാറി വരുന്നതിന് മുന്‍പ് തുടങ്ങിയ അടുത്ത ഗെയിം ലോകമെങ്ങുമുള്ള സൈബർ വിദഗ്ധർക്ക് തലവേദനയാവുകയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...