ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കുന്ന 'മഗാവ'; തേടിയെത്തി ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ

rat
SHARE

മണം പിടിച്ച് കുഴിബോംബുകള്‍ കണ്ടെത്താന്‍ കഴിവുള്ള മഗാവയെ പരിചയപ്പെടാം. ഏഴ് വര്‍ഷത്തെ സേവനത്തിനിടെ ലക്ഷക്കണക്കിന് കംബോഡിയക്കാരെ രക്ഷിച്ച മഗാവയെത്തേടി ധീരതയ്ക്കുള്ള സ്വര്‍ണമെഡലുമെത്തി. 

മനുഷ്യ ജീവിതത്തില്‍ മ‍ൃഗങ്ങളുടെ സ്വാധീനം, അവ എത്രമാത്രം മനുഷ്യരെ സഹായിക്കുകയും അവരോട് ഇണങ്ങി നില്‍ക്കുകയും ചെയ്യുന്നു, അവയെ മനുഷ്യര്‍ എങ്ങനെ കരുതണം എന്നൊക്കെ സ്വപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് PDSA. ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ ഈ വര്‍ഷം കിട്ടിയത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മഗാവക്കാണ്.

ഇതോ രക്ഷകന്‍ എന്ന് അതിശയം തോന്നാം. അതേയെന്ന് അഭിമാനത്തോടെ അംഗീകരിക്കും കമ്പോ‍ഡിയക്കാര്‍. വര്‍ഷങ്ങള്‍ നീണ്ട യുദ്ധകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും കമ്പോഡിയയുടെ പലഭാഗങ്ങളിലും ലക്ഷക്കണക്കിന് കുഴിബോംബുകളുണ്ട്. അവയ്ക്കുമീതെ ഭയപ്പാടോടെയാണ് അവരുടെ  ജീവിതം. കൃഷി ഉപ‍ജീവനമാക്കിയ ഇവര്‍ നിലം ഒരുക്കുമ്പോഴാണ് പലപ്പോഴും കുഴിബോംബുകള്‍ പൊട്ടാറുള്ളത്. അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്.അരലക്ഷത്തോളം പേര്‍ ഭിന്നശേഷിക്കാരായി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി ഇന്നുണ്ട്. അപ്പോഴാണ് രക്ഷകനായുള്ള മഗാവയുടെ വരവ്. മണ്ണിനടിയിലെ കുഴിബോംബിന്റെ സാന്നിധ്യം മണത്തുകണ്ടുപിടിക്കാന്‍ കഴിവുള്ള മഗാവയെ ഒരു സന്നദ്ധസംഘടനയാണ് കമ്പോഡിയയില്‍ എത്തിച്ചത്. എലികളിലെ ഈ കഴിവ് തിരിച്ചറിഞ്ഞ് APOPO എന്ന ചാരിറ്റബിള്‍ സംഘടന മഗാവയെ പരിശീലിപ്പിച്ചു. കഴിഞ്ഞ ഏഴുവര്‍ഷത്തെ സേവനത്തിനിടെ 1,41,000 SQ.MTR ദൂരം മഗാവ മണംപിടിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. ഈ ധീരസേവനത്തിനാണ് PDSA സ്വര്‍ണമെഡല്‍ നല്‍കി മഗാവയെ ആദരിച്ചത്. അഭിമാനസ്തംഭം കഴുത്തിലണിഞ്ഞ് മഗാവയ്ക്ക് ഇനിയുമേറെ ദൂരം പോകാനുണ്ട്. Ratatouile എന്ന വിഖ്യാതചിത്രത്തിലെ പാചകക്കാരന്‍ എലിയേപ്പോലെ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് ഹീറോ മഗാവ.  

MORE IN KERALA
SHOW MORE
Loading...
Loading...