കണ്ണിനുള്ളിൽ പോലും ടാറ്റു; സാറിനെ കണ്ട് ഭയന്നുവിറച്ച് കുഞ്ഞുങ്ങൾ; പണി പോയി

tattoos-man
SHARE

പഠിപ്പിക്കുന്ന അധ്യാപകനെ ഓർത്ത് കുഞ്ഞുങ്ങൾ രാത്രി വീട്ടിലെത്തിയിട്ടും പേടിച്ചു കരയാൻ തുടങ്ങിയതോടെയാണ് പരാതിയുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. അധ്യാപകനെ കണ്ടാൽ ആരും ഒന്നു ഞെട്ടും. ടാറ്റൂ ഭ്രമം കയറി കണ്ണിനുള്ളിൽ വരെ ടാറ്റൂ ചെയ്തിരിക്കുകയാണ് ഈ യുവാവ്. പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഫ്രാൻസുകാരനായ സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കി.

ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത് തന്നെ. ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി. നഴ്സറി സ്കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം. ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ  പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...