'തിബറ്റുകാർ മടിയൻമാർ'; നിർബന്ധിത സൈനിക സേവനം; ക്രൂരപീഡനവുമായി ചൈന

china-24n
ചൈനീസ് നടപടിക്കെതിരെ തിബറ്റിൽ നടക്കുന്ന പ്രതിഷേധത്തിൽ നിന്ന്
SHARE

തിബറ്റൻ ജനതയോട് ക്രൂരത തുടർന്ന് ചൈന. ആയിരക്കണക്കിന് തിബറ്റൻ യുവാക്കളെ കൂട്ടത്തോടെ ലേബർ ക്യാംപുകൾക്ക്  സമാനമായ സൈനിക കേന്ദ്രങ്ങളിലേക്കാണ് സൈന്യം മാറ്റിയത്. ഇവർക്ക് നിർബന്ധിത സൈനിക സേവനമാണ് നിഷ്കർഷിക്കുന്നത്. രേഖകളും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ രാജ്യാന്തര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജെയിംസ്ടൗൺ ഫൗണ്ടേഷന്റെ പഠന റിപ്പോർട്ടുകളിലാണ് ടിബറ്റൻ ജനങ്ങളോടുള്ള അവസാനിക്കാത്ത ക്രൂരതയുടെ പുതിയ മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഷിൻജിയാങ് പ്രവിശ്യയിലെ മുസ്‍ലിം വിഭാഗമായ ഉയിഗറുകളോടു ചൈന സ്വീകരിച്ച നയത്തോട് ടിബറ്റൻ ജനത്തോടുള്ള സമീപനത്തെ റിപ്പോർട്ട് താരതമ്യപ്പെടുത്തുന്നത്.

കടുത്ത പ്രതിഷേധം വകവയ്ക്കാതെ ബലപ്രയോഗത്തിലൂടെയാണ് ചൈന ഇവരെ ക്യാംപുകളിലേക്ക് മാറ്റുന്നത് എന്നും റിപ്പോർട്ട് പറയുന്നു. അൻപതിനായിരം പേരാണ് ചൈനയുടെ ക്യാംപിൽ ഇത്തരത്തിൽ ഉള്ളത്. ഇവരിൽ ഭൂരിഭാഗവും കർഷകരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ടിബറ്റ്– ഷിൻജിയാങ് വിഷയങ്ങളിലെ ഗവേഷകനായ അഡ്രിയാൻ സെൻസാണു ജെയിംസ്ടൗൺ ഫൗണ്ടേഷന്റെ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

2020 ലെ ആദ്യത്തെ ഏഴ് മാസം ഇവര്‍ക്ക് കഠിന പരിശീലനം നൽകി. പിന്നീട് സർ‌ക്കാരിന് തോന്നുംപടി ടിബറ്റിലേക്കും ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും ജോലിക്കായി അയക്കുകയാണു ചെയ്യുന്നത്. ചൈനീസ് സർക്കാർ പദ്ധതികൾ പ്രകാരം അച്ചടക്കം, ചൈനീസ് ഭാഷ, തൊഴിലിലെ നീതിശാസ്ത്രം എന്നീ വിഷയങ്ങൾ തൊഴിലാളികളെ പഠിപ്പിക്കുന്നുണ്ട്. ടിബറ്റിലുള്ള ജനങ്ങളുടെ 15 ശതമാനം പേരെയും ചൈന ഇങ്ങനെ കൊണ്ടുപോയെന്നും ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തൊഴിൽ ചെയ്യുന്നതിനായി ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ‘മടിയൻമാരെ’ ഇല്ലാതാക്കുകയാണു സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ പഠനത്തിനും തൊഴിൽ പരിശീലനത്തിനും ശേഷം ജനങ്ങൾ പോകുന്നത് ടെക്സ്റ്റൈൽ, നിർമാണ, കൃഷി മേഖലകളിലേക്കാണ്. തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഇത്തരം ക്യാംപുകളെ കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർക്ക് ലഭിച്ചത്. 

MORE IN WORLD
SHOW MORE
Loading...
Loading...