ഭാര്യയ്ക്കായി ചന്ദ്രനിൽ സ്ഥലം വാങ്ങി യുവാവ്; സുശാന്ത് കാട്ടിയ മാതൃക

moon-place
SHARE

വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകി യുവാവ്. പാകിസ്ഥാൻ സ്വദേശിയായ സുഹൈബ് അഹമ്മദാണ് ഭാര്യ മദിഹയ്ക്ക് വേണ്ടി വേറിട്ട സമ്മാനം ഒരുക്കിയത്.  ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയിലാണ് സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് സ്ഥലം വാങ്ങിയത്.

മരണപ്പെട്ട നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയതെന്നും ഈ യുവാവ് വ്യക്തമാക്കുന്നു. 2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...